This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍

കെട്ടിടനിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഒരു സ്ഥാപനം. കമ്പനിനിയമവ്യവസ്ഥകളനുസരിച്ച് 1975 മാ. 25-ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ കോര്‍പ്പറേഷന്റെ ആസ്ഥാനം കൊച്ചിയാണ്. ഉന്നത ഗുണനിലവാരത്തോടെ സമയബന്ധിതമായും ലാഭകരമായും ഗവ. വകുപ്പുകള്‍ക്ക് ആവശ്യമായ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുകയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. വാണിജ്യകേന്ദ്രങ്ങള്‍, പാലങ്ങള്‍, സ്കൂള്‍-കോളജ് മന്ദിരങ്ങള്‍ തുടങ്ങി നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കമ്പനി നടത്തിവരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിനും കാര്യക്ഷമമായ നടത്തിപ്പിനും ഒരു ഉന്നതതല സമിതി പ്രവര്‍ത്തിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍